രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് വി ഡി സതീശൻ്റെ പണിയെന്ന് എം വി ഗോവിന്ദൻ. അത് ഉറങ്ങും വരെ തുടരും.
ആർഎസ്എസിനെ ശക്തമായി എതിർക്കുന്നത് സിപിഎം ആണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും ആർഎസ്എസുമായി ബന്ധമുള്ള പാർട്ടി യുഡിഎഫ് ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ......
തമിഴിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ നായക നടനാണ് രവി മോഹൻ.
കഴിഞ്ഞ കുറച്ച് കാലമായി വിവാഹ മോചന തർക്കങ്ങൾ, ഗായിക കെനിഷയുമായുള്ള അടുത്ത സൗഹൃദം എന്നിങ്ങനെ വിവിധ വിവാദങ്ങളിലും, വാർത്തകളിലും ഇടം നേടിക്കൊണ്ടിരിക്കുകയാണ് രവി മോഹൻ. എന്നിരുന്നാലും, തന്റെ പ്രൊഫഷണൽ രംഗത്ത്, അദ്ദേഹം വളരെ തിരക്കിട്ടു പ്രവർത്തിച്ച് വരികയുമാണ്. ......
കോഴിക്കോട്: കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്ക്) ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു. ......
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്.......
കുട്ടികളില് സാധാരണയായി കാണപ്പെടുന്ന ഒരു വൈറസ് രോഗമാണ് മുണ്ടിനീര് (Mumps). ചെവിക്ക് താഴെയുള്ള പരോട്ടിഡ് എന്ന ഉമിനീര് ഗ്രന്ഥി വീര്ക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത. ......
ദോഹ: രാജ്യത്ത് ശക്തമായ മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക ആരോഗ്യ-സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുജനാരോഗ്യ മന്ത്രാലയം (MoPH). അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ തന്നെ സുരക്ഷിതരായിരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ അപ്ഡേറ്റുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.മലിനജലത്തിലൂടെയുള്ള സമ്പർക്കം വഴി രോഗാണുക്കളും അണുബാധകളും പടരാൻ സാധ്യതയുള്ളതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നടക്കാനോ നീന്താനോ പാടില്ല.ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലെ ലോഹവസ്തുക്കളിൽ സ്പർശിക്കരുത്.വീടിനുള്ളിൽ നനവുള്ള ഭാഗങ്ങൾ ഉടനടി ഉണക്കി വൃത്തിയാക്കണം. ......
പി വി എ നാസർ
ദോഹ:ആധുനികതയുടെ ആഡംബരങ്ങൾക്കും കായിക-രാഷ്ട്രീയ നേട്ടങ്ങൾക്കും അപ്പുറം, സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഒരു സംസ്കാരത്തിന്റെ കഥ പറയാനുണ്ട് ഖത്തറിന്. രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും മണൽക്കുന്നുകൾക്കിടയിലും ഒളിഞ്ഞുകിടക്കുന്ന പുരാവസ്തു കേന്ദ്രങ്ങൾ ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യത്തിന്റെയും മനുഷ്യവാസത്തിന്റെയും ജീവിക്കുന്ന സാക്ഷ്യങ്ങളാണ്.ഖത്തറിലെ ഏറ്റവും പഴക്കമേറിയ പുരാവസ്തു സാന്നിധ്യം കാണപ്പെടുന്നത് അൽ ഖോർ ദ്വീപിലാണ് (ഇന്ന് പർപ്പിൾ ഐലൻഡ് എന്നറിയപ്പെടുന്നു). ......
മക്ക: പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി ഐ.സി.എഫ്. സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം 'തിലാവ-2026' അന്താരാഷ്ട്ര ഫൈനൽ മത്സരം വെള്ളിയാഴ്ച (മാർച്ച് 27) നടക്കും.
ഖുർആൻ പാരായണത്തിന്റെ മഹത്വവും പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് ഖുർആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ......
ന്യൂഡൽഹി/ദോഹ :ആഗോളതലത്തിൽ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നതിനെക്കുറിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് വിശദീകരിച്ചു. ......
മലപ്പുറം: ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു. പാണക്കാടെത്തിയാണ് പ്രശസ്ത സോപാന സംഗീതജ്ഞൻ മുസ്ലീം ലീഗ് അംഗത്വം സ്വീകരിച്ചത്.......